തട്ടിപ്പ് വീരന്‍ നീരവ് മോദിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രാഹുല്‍ഗാന്ധി രൂക്ഷ പരിഹാസവുമായി രംഹത്തെത്തിയത്. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 11,346 കോടി രൂപ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവും മോദിയും ഒന്നിച്ചുനിൽക്കുന്ന ചിത്രം പുറത്തുവന്നതോടെ ട്വിറ്ററിലൂടെയാണ് രാഹുല്‍ പരിഹസിച്ചത്.
രാജ്യം കൊള്ളയടിക്കാനുള്ള നിർദേശങ്ങൾ – നീരവ് മോദി എന്ന തലക്കെട്ടോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍റെ പരിഹാസം.
1. പ്രധാനമന്ത്രി മോദിയെ കെട്ടിപ്പിടിക്കുക
2. അദ്ദേഹത്തിനൊപ്പം ദാവോസിൽ ചെല്ലുക
അവയുടെ സ്വാധീനം ഉപയോഗിക്കേണ്ടത്
എ. 12,000 കോടി രൂപ മോഷ്ടിക്കാൻ
ബി. സർക്കാർ മറ്റെവിടെയെങ്കിലും അന്വേഷണം നടത്തുന്നതിനിടെ മല്യയെ പോലെ രാജ്യം വിടാൻ. #ഫ്രം1മോദി2അനദർ
ഇങ്ങനെയാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. രാഹുലിന്‍റെ ട്വീറ്റ് ഇതിനകം വൈറലായിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here