സിപിഐഎം സംസ്ഥാന സമ്മേളനം; വിപ്ലവ സ്മരണകളുയര്‍ത്തി ചരിത്ര പ്രദര്‍ശനം

സാംസ്‌കാരിക നഗരിയില്‍ വിപ്ലവ സ്മരണകളുയര്‍ത്തി ചരിത്ര പ്രദര്‍ശനം ആരംഭിച്ചു. സി പി ഐ എം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചാണ് ചിരസ്മരണ എന്ന പേരില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രവും സാംസ്‌കാരിക, നവോത്ഥാന ദേശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും കോര്‍ത്തിണക്കിയ പ്രദര്‍ശനം ഒരുക്കിയത്.

പ്രദര്‍ശനം ഇന്നസെന്റ് എം.പി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ലോകരാജ്യങ്ങളിലെ തൊഴിലാളി മുന്നേറ്റങ്ങളും, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ രൂപീകരണവും യുവതലമുറയ്ക്ക് വ്യക്തമാക്കി നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ചിരസ്മരണ എന്ന പേരില്‍ തേക്കിന്‍കാട് മൈതാനിയില്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്. മുതലാളിത്ത ഫാസിസത്തിനെതിരെ പടനയിച്ച ലോക നേതാക്കളുടെ ചിത്രങ്ങളും, ചരിത്ര പ്രധാന സംഭവങ്ങളും, നവോത്ഥാന ദേശീയ മുന്നേറ്റങ്ങളും ഒരുക്കിയിട്ടുണ്ട്.

ഐതിഹാസിക സമരചരിത്രവും എല്‍ഡിഎഫ് സര്‍ക്കാരുകളുടെ ഇടപെടലുകളും വ്യക്തമാക്കുന്ന പ്രദര്‍ശനത്തില്‍, ഇ.എം.എസ്, എ.കെ.ജി, അഴീക്കോടന്‍ രാഘവന്‍ തുടങ്ങിയ നേതാക്കളുടെ അപൂര്‍വ്വ ചിത്രങ്ങളും ശബ്ദരേഖകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫെബ്രുവരി ഇരുപത്തിയെട്ട് വരെയാണ് പ്രദര്‍ശനം. ഫെബ്രുവരി ഇരുപത്തിരണ്ട് മുതല്‍ ഇരുപത്തിയഞ്ച് വരെ നടക്കുന്ന സി പി ഐ എം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വിപുലമായ കലാ കായിക സാംസ്‌കാരിക പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News