2018-19 വര്‍ഷത്തെ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റി (നീറ്റ് 2018)ന് www.cbseneet.nic.in  എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി മാര്‍ച്ച് ഒമ്പതുവരെ അപേക്ഷിക്കാം.

2018 മെയ് ആറിനാണ് പരീക്ഷ. കേരളത്തില്‍ ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം,കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലും ലക്ഷദ്വീപില്‍ കവറത്തിയലുമാണ് പരീക്ഷാകേന്ദ്രം.