ഉന്നം പിഴച്ച് കള്ളന്മാര്‍; പാളിയ കൊള്ള ശ്രമത്തിന്റെ വീഡിയോ വൈറല്‍

വന്‍ പദ്ധതികളുമായി കൊള്ളയടിക്കാനെത്തിയ കള്ളന്മാരുടെ ശ്രമം പാളിയത് ഉന്നമില്ലാത്തതിനാല്‍. ഏറ് പിഴച്ച് വൈറലായിരിക്കുകയാണ് ചൈനയിലെ രണ്ട് കള്ളന്മാര്‍. വളരെ പ്ലാന്‍ ചെയ്ത് കൊള്ള നടത്താനെത്തിയതായിരുന്നു ആ രണ്ട് കള്ളന്മാര്‍.

കൊള്ളയടിക്കേണ്ട സ്ഥാപനത്തിന്റെ ചില്ല് തകര്‍ത്ത് അകത്ത് കടക്കാനായിരുന്നു അവരുടെ ആദ്യ പ്ലാന്‍. സ്ഥാപനത്തിലെ സിസിടിവിയില്‍ മുഖം തിരിച്ചറിയാതിരിക്കാനായി മുഖംമൂടി അണിഞ്ഞാണ് കള്ളന്മാര്‍ എത്തിയത്. കയ്യില്‍ കരുതിയിരുന്ന സാധനം വെച്ച് മുന്നില്‍ നിന്ന കള്ളന്‍ ചില്ല് തകര്‍ക്കാനായി ആദ്യം എറിഞ്ഞു.

തൊട്ട് പിന്നാലെ പിറകില്‍ നിന്ന കള്ളന്‍ ചില്ല് തകര്‍ക്കാന്‍ എറിഞ്ഞത് ഉന്നം പിഴച്ച് കൊണ്ടത് കൂടെ വന്ന കള്ളന്റെ തലയില്‍. ഏറ് കൊണ്ട് ഒരാള്‍ നിലംപതിച്ചതോടെ ശ്രമം ഉപേക്ഷിച്ച് നിലംപതിച്ച കള്ളനെ താങ്ങിയെടുത്ത് കൊള്ള ശ്രമം ഉപേക്ഷിച്ച് മടങ്ങുന്നതാണ് വീഡിയോയില്‍ ഉള്ളത്.

ഫെബ്രുവരി 14ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഒറ്റ ദിവസം കൊണ്ട് കണ്ടത് 12 മില്യണ്‍ ആളുകള്‍. ഇത്തരത്തിലുള്ള കള്ളന്മാരാണെങ്കില്‍ തങ്ങള്‍ക്ക് ജോലി എളുപ്പമാകുമെന്നാണ് സംഭവം നടന്ന ചൈനയിലെ ഷാങ്ഹായ് പോലീസ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News