കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ അതിവേഗ ഡാറ്റ; മികച്ച ഓഫറുകളുമായി വോഡഫോണ്‍

മികച്ച ഓഫറുകളുമായി വന്‍ തിരിച്ചു വരവിനൊരുങ്ങുകയാണ് വോഡഫോണ്‍ ബ്രോഡ്ബാന്‍ഡ്. 24 നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, രാജ്യത്തെ ഏറ്റവും മികച്ച ബ്രോഡ്ബാന്‍ഡ് സേവനമായ യു ബ്രോഡ്ബാന്‍ഡുമായാണ് വോഡഫോണ്‍ രംഗത്തു വന്നിരിക്കുന്നത്.

ഏറ്റവും കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ അതിവേഗ ഡേറ്റ എന്ന പ്രത്യേകതയാണ് യു ബ്രോഡ്ബാന്‍ഡിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. 1784 രൂപയ്ക്ക് സബ്‌സ്‌ക്രൈബ് ചെയ്താല്‍ ഒരു മാസത്തേക്ക് 100 എംബിപിഎസ് വേഗത്തില്‍ 1 ടിബി (1024 ജിബി) ഡേറ്റയാണ് യു ബ്രോഡ്ബാന്‍ഡ് നല്‍കുന്നത്.

പുതിയ ഓഫര്‍ നിലവില്‍ വരുമ്പോള്‍ 1300 രൂപ പ്ലാനില്‍ 30 ദിവസത്തേക്ക് 500 ജിബി ഡേറ്റ ലഭിക്കും. നിലവില്‍ 1179 രൂപയ്ക്ക് 500 ജിബി ബ്രോഡ്ബാന്‍ഡ് പ്ലാന്‍ ഉണ്ടെങ്കിലും ഇന്റര്‍നെറ്റ് വേഗത 50 എംബിപിഎസ് മാത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here