ദില്ലി: രാജ്യത്ത് പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 27കാരിയായ വീട്ടമ്മ സുപ്രീംകോടതിയില്‍. മുംബൈ സ്വദേശിനിയാണ് നിരോധനം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
പോണിന് അടിമയായ ഭര്‍ത്താവ് മുഴുവന്‍ സമയവും സൈറ്റില്‍ ചെലവഴിക്കുന്നുവെന്നും ഇത് ദാമ്പത്യബന്ധത്തെ തകര്‍ക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചാണ് യുവതി ഹര്‍ജി നല്‍കിയത്.
പോണ്‍ചിത്രങ്ങളുടെ അടിമയായ ഭര്‍ത്താവ് ലൈംഗിക വൈകൃതങ്ങള്‍ പ്രകടിപ്പിക്കുന്നതായും യുവതി പറയുന്നു. ദാമ്പത്യ ജീവിതത്തിലെ പല കാര്യങ്ങളിലും ഭര്‍ത്താവ് തന്നെ അവഗണിക്കുകയാണെന്നും വിവാഹബന്ധം ഏതു നിമിഷവും തകരുമെന്നും യുവതി ഹര്‍ജിയില്‍ പറയുന്നു.
2013ല്‍ ഓണ്‍ലൈന്‍ പോണോഗ്രഫി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ച അഭിഭാഷകന്‍ കമലേഷ് വാസ്വാനി മുഖേനയാണ് ഈ യുവതി കോടതിയെ സമീപിച്ചത്.
കഴിഞ്ഞ വര്‍ഷവും സമാന പ്രശ്‌നം ചൂണ്ടിക്കാണിച്ച് ഒരു യുവതി പോണോഗ്രഫി നിരോധിക്കണമെന്ന ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സുഹൃത്തുക്കള്‍ പോണിന് അടിമയാകുന്നുയെന്ന് ആരോപിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയും നിരോധനം ആവശ്യപ്പെട്ട് കോടതിയില്‍ സമീപിച്ചിരുന്നു.

Get real time update about this post categories directly on your device, subscribe now.