‘സത്യാ, അന്ന് നിങ്ങളെ ലോകം അംഗീകരിക്കും’ ക്യാപ്റ്റനില്‍ മാസ് ഡയലോഗുമായി മമ്മൂക്ക

മലയാളികളുടെ അഭിമാനതാരവും ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്റെ മുന്‍ നായകനുമായിരുന്ന വിപി സത്യന്റെ ജീവിതത്തെ ആധാരമാക്കിയുള്ള ‘ക്യാപ്റ്റന്‍’ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യയാണ് വി.പി സത്യനെ വെള്ളിത്തിരയിലെത്തിക്കുന്നത്. ഒപ്പം മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയും അതിഥി വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ മമ്മൂക്ക പറയുന്ന മാസ് ഡയലോഗാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.

അതിങ്ങനെ: ‘തോറ്റവരാണെന്നും ചരിത്രം ഉണ്ടാക്കിയിട്ടുള്ളത്. ജയിച്ചവര്‍ ചരിത്രത്തിന്റെ ഭാഗമായി മാറിനിന്നിട്ടേ ഉള്ളു. വരും ഇന്ത്യന്‍ ഫുട്‌ബോളിനൊരു നല്ല കാലം വരും സത്യാ..അന്ന് നിങ്ങളെ ലോകം അംഗീകരിക്കും.’

ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജ്ജാണ് ക്യാപ്റ്റന്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ വി.പി സത്യന്റെ ഭാര്യയായ അനിത സത്യനെ അനു സിതാരയാണ് അവതരിപ്പിക്കുന്നത്.

തലൈവാസല്‍ വിജയ്, രഞ്ജി പണിക്കര്‍, സിദ്ധിഖ്, നിര്‍മല്‍ പാലാഴി, ലക്ഷ്മി ശര്‍മ്മ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. റോബി വര്‍ഗീസ് രാജാണ് ഛായാഗ്രഹണം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപിസുന്ദര്‍ ഈണം പകരും.

നൂറോളം ഫുട്‌ബോള്‍ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇന്നാണ് ചിത്രം റിലീസ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News