മാണിക്യമലര്‍ ഗാനം മുസ്ലീംവികാരം വ്രണപ്പെടുത്തുന്നത്; പ്രിയ വാര്യര്‍ക്കെതിരെ വീണ്ടും കേസ്

സോഷ്യല്‍ മീഡിയയില്‍ പുതു തരംഗം സൃഷ്ടിച്ച പ്രിയ വാര്യര്‍ക്കെതിരെ വീണ്ടും കേസ്. മാണിക്യമലരെന്ന ഗാനം മുസ്ലീംവികാരം വൃണപ്പെടുത്തെന്നാരോപിച്ച് മഹാരാഷ്ട്രയിലുള്ള ജനജാഗരണ്‍ സമിതിയാണ്് പുതുതായി രംഗത്തെത്തിയത്. സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെയും, നിര്‍മാതാവിനെതിരെയും പരാതി നല്‍കി. അതേ സമയം പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

മാണിക്യമലരെ എന്ന പാട്ടിനൊരുക്കിയ പ്രണയരംഗത്തില്‍ അഭിനയിച്ച പ്രിയാ വാര്യരെ വളരെ പെട്ടെന്നായിരുന്നു സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. തരംഗമായതോടെ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു.

കഴിഞ്ഞ ദിവസം പാട്ടിനെതിരെ ഹൈദ്രാബാദിലെ റാസാ അക്കാദമി രംഗത്തെത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ മഹാരാഷ്ട്രയിലുള്ള ജനജാഗരണ്‍ സമിതിയും പരാതി നല്‍കിയത്. മഹാരാഷ്ട്രയിലെ ജിന്‍സ് പൊലീസ് സ്റ്റേഷനില്‍ ജനജാഗരണ്‍ സമിതി പരാതി നല്‍കിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മുസ്ലീം മത വികാരം ബോധപൂര്‍വ്വം വൃണപ്പെടുത്തുകയാണെന്നും, ഐപിസി സെക്ഷന്‍ 295 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് ഇവരുടെ ആവശ്യം. പാട്ടില്‍ അ്ഭിനയിച്ച പ്രിയാ വാര്യര്‍, സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മാതാവ് എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

അതേ സമയം വളരെ നാളായി ഒപ്പനകള്‍ക്ക് ഉപയോഗിക്കുന്ന പാട്ടിനെതിരെ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ രംഗത്തെത്തുന്നത് വിവാദമുണ്ടാക്കുക മാത്രം ലക്ഷ്യം വെച്ചാണെന്ന വാദവും ശക്തമാണ്. പാരാതി നല്‍കിയെങ്കിലും പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News