ഫേസ്ബുക്ക് പ്രണയം; വിദേശ യുവതിയെ പീഡിപ്പിച്ച വൈദികന്‍ കീഴടങ്ങി; വൈദികന്റെ വിശദീകരണം ഇങ്ങനെ

തിരുവനന്തപുരം: വിദേശ യുവതിയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ കോടതിയില്‍ കീഴടങ്ങി.

കല്ലറ പെരുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരിയായിരുന്ന ഫാ. തോമസ് താന്നിനില്‍ക്കുംതടത്തില്‍ ഇന്ന് വൈക്കം കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

ഫേസ്ബുക്ക് ചാറ്റിലൂടെ പരിചയപ്പെട്ട ബംഗ്ലാദേശ് സ്വദേശിയായ 42കാരിയെ പ്രണയം നടിച്ച് നിര്‍ബന്ധിച്ച് കേരളത്തിലേക്ക് എത്തിച്ച് പീഡിപ്പിച്ചെന്നുമാണ് കേസ്.

ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് പള്ളിവികാരി സ്ഥാനത്ത് നിന്ന് പാലാ രൂപത വൈദികനെ പുറത്താക്കിയിരുന്നു.തന്റെ സ്വര്‍ണാഭരണങ്ങളും പണവും വൈദികന്‍ തട്ടിയെടുത്തതായും യുവതി പരാതിയില്‍ പറഞ്ഞു.

അതേസമയം, യുവതി തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് വൈദികന്റെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News