ആധാര്‍ ജനങ്ങളുടെ റേഷന്‍ മുടക്കുന്നു; നരേന്ദ്ര മോദിയുടെ സഹോദരനും ആധാറിനെതിരെ രംഗത്ത്

ആധാറിനെതിരെ നരേന്ദ്ര മോദിയുടെ സഹോദരനും രംഗത്ത്. ജനങ്ങളുടെ റേഷന്‍ മുടങ്ങുന്നതിന് ആധാര്‍ കാരണമായെന്നാണ് മോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദി പറഞ്ഞു.

ഗൂജറാത്തില്‍ റേഷന്‍കടകള്‍ വഴി കുറഞ്ഞ വിലക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്ന പദ്ധിതയാ മാ അന്നപൂര്‍ണ യോജന ഗുജറാത്ത് .ഈ കടകള്‍ കേന്ദ്ര ഡേറ്റാ ബെയിസ് സംവിധാനവുമായി ബന്ധപ്പെടുത്തിയിരിക്കുകയായിരുന്നു.

ഇത് ആധാറുമായി ബന്ധപ്പെടുത്തിയാല്‍ മാത്രമേ സാധനങ്ങള്‍ ലഭിക്കുകയുള്ളു. എന്നാല്‍ ഈ സംവിധാനം എല്ലാ സ്ഥാപനങ്ങളിലും നടപ്പില്‍ വരുത്താന്‍ സാധിക്കുന്നില്ല. പലപ്പോഴും ടെക്‌നിക്കല്‍ പ്രശ്‌നങ്ങളാണ് ഈ സംവിധാനം പാഴാകാനുള്ള കാരണം.ഗുജറാത്ത് ഫെയര്‍ പ്രൈസ് ഷോപ് ഓണേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് പ്രഹ്ലാദ്മോദി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here