ഷര്‍ദൂല്‍ കൊടുങ്കാറ്റായി; ആറാം ഏകദിനത്തില്‍ വിജയം കൈയ്യെത്തും ദൂരെ

ആറാം ഏകദിനവും ജയിച്ച് ദക്ഷിണാഫ്രിക്കയെ നാണംകെടുത്താന്‍ ഇന്ത്യക്ക് സുവര്‍ണാവസരം. പരമ്പര ഇതിനകം സ്വന്തമാക്കിക്ക‍ഴിഞ്ഞ ഇന്ത്യക്ക് ആറാം ഏകദിനത്തിലും വിജയം സ്വന്തമാക്കാം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 204 റണ്‍സിന് പുറത്തായി.  46.5 ഓവറില്‍ ആതിഥേയരുടെ അവസാന ബാറ്റ്സ്മാനും കൂടാരം കയറുകയായിരുന്നു.

മൂന്നാം ഏകദിനം മാത്രം കളിക്കുന്ന ഷര്‍ദുല്‍ താക്കുറാണ് ആറാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ അന്തകനായത്. നാല് വിക്കറ്റാണ് താരം പി‍ഴുതെറിഞ്ഞത്. രണ്ട് വിക്കറ്റുകളുമായി ബുംറയും ചാഹലും മികച്ച പിന്തുണ നല്‍കി.

54 റണ്‍സ് നേടിയ സോണ്ടോ മാത്രമാണ് ആതിഥേയര്‍ക്കായി മികച്ച പ്രകടനം പുറത്തെടുത്തത്. വിരാട് കൊഹ്ലിയും ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും മികച്ച ഫോമിലുള്ളതിനാല്‍ ആറാം ഏകദിനവും ജയിച്ച് 5 – 1 ന് പരമ്പര സ്വന്തമാക്കാന്‍ ടീം ഇന്ത്യക്ക് സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News