
ലോകത്തെ മികച്ച കാറാകാന്‍ സ്വിഫ്റ്റിന് മുന്നില്‍ ഇനിയുള്ളത് ചെറുകടമ്പകള്‍ മാത്രം. ഫോര്‍ഡ് ഫിയസ്റ്റ, ഹ്യുണ്ടായി കോന, നിസാന്‍ മൈക്ര, എന്നീ പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ മോഡലുകളോടാണ് സ്വിഫ്റ്റിന്‍റെ മത്സരം.
അടുത്ത മാസം ആരംഭിക്കുന്ന ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ ഇവരില്‍ ഒരാളെ ലോകത്തെ മികച്ച കാറായി തെരഞ്ഞെടുക്കും. ലോകത്ത് ഏറ്റവും പ്രചാരമുള്ള ഹാച്ച്ബാക്കുകളില്‍ ഒന്നാണ് സ്വിഫ്റ്റ്.
ഇന്ത്യയിലും വിദേശ വിപണികളിലും സ്വിഫ്റ്റിന് വലിയ ആരാധകരുണ്ടെന്നതാണ് കിരീടത്തിലേക്ക് സ്വിഫ്റ്റിന് കൂടുതല്‍ സാധ്യത നല്‍കുന്നത്. സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ രാജ്യാന്തര പതിപ്പ് അഗ്നിപരീക്ഷകളെല്ലാം പിന്നിട്ടു ലോക കാര്‍ കിരീടത്തിലേക്ക് ദൃഷ്ടിയുറപ്പിച്ചു കാത്തുനില്‍ക്കുകയാണ്.
ജയിച്ചാല്‍ ‘ലോക അര്‍ബന്‍ കാറായി’ പുതുതലമുറ സ്വിഫ്റ്റ് അറിയപ്പെടും. ലോക കാര്‍ കിടീടത്തിലേക്കുള്ള പോരാട്ടത്തില്‍ ഹാച്ച്ബാക്കുകളെ കൂടാതെ മറ്റു ശ്രേണികളും ഉണ്ട്.
ആല്‍ഫ റോമിയോ ജൂലിയ, ബിഎംഡബ്ല്യു X3, കിയ സ്റ്റിംഗര്‍, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി, മസ്ദാ CX-5, നിസാന്‍ ലീഫ്, റേഞ്ച് റോവര്‍ വെലാര്‍, ടൊയോട്ട കാമ്രി, ഫോക്‌സ്‌വാഗണ്‍ T-Roc, വോള്‍വോ XC60 എന്നിവര്‍ തമ്മിലും ലോക കാര്‍ കിരീടത്തിനായി ശ്ക്തമായ മത്സരം നടക്കുകയാണ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here