ഭൂമി നിഷേധിച്ചതില്‍ പ്രതിഷേധം; ദളിത് സാമൂഹ്യപ്രവര്‍ത്തക കലക്ടറേറ്റിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

ദില്ലി: ദളിത് കുടുംബത്തിന് ഭൂമി നിഷേധിച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ദളിത് പ്രവര്‍ത്തക തീകൊളുത്തി ആത്മഹത്യ ചെയ്തു.

ഗുജറാത്തിലെ പത്താന്‍ കലക്ടറേറ്റിനു മുന്നിലാണ് ദളിത് പ്രവര്‍ത്തകയായ ഭാനുഭായ് വങ്കര്‍ (60) സ്വയംതീകൊളുത്തിയത്. ജിഗ്‌നേഷ് മേവാനിയുടെ ദളിത് അധികാര്‍ മഞ്ചിലെ സജീവപ്രവര്‍ത്തകയാണ് ഭാനുഭായ്.

മെഹ്‌സാന ജില്ലയിലെ ഉന നിവാസിയായ ഭാനുഭായിയുടെ ഗ്രാമത്തിലെ ഒരു ദളിത് കര്‍ഷക കുടുംബത്തിന് 2013ല്‍ സര്‍ക്കാര്‍ അനുവദിച്ച ഭൂമി ഇതുവരെ അനുവദിച്ച് കിട്ടിയില്ല.

ഇതിനെ തുടര്‍ന്ന് അധികൃതരെ സമീപിച്ചിരുന്നു. നടപടികളൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കലക്ടറേറ്റിന് മുന്നിലെത്തി ഭാനുഭായ് തീകൊളുത്തിയത്. 80 ശതമാനവും പൊള്ളലേറ്റ ഭാനുഭായ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സംഭവത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനെതിരെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി രംഗത്തെത്തി. സംഭവത്തിന് ഉത്തരവാദിയായ കലക്ടറെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ജിഗ്‌നേഷ് മേവാനി എംഎല്‍എ ആവശ്യപ്പെട്ടു.

സംഭവത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അന്വേഷണത്തിന് ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News