‘കൈയിട്ട് വാരി കള്ളന്‍ രാമന്‍’; സ്‌കൂള്‍ നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ വന്‍ക്രമക്കേട് നടത്തി വിടി ബല്‍റാം; ത്വരിതാന്വേഷണവുമായി വിജിലന്‍സ് #PeopleExclusive

കോഴിക്കോട്: സ്‌കൂള്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ക്രമക്കേടുകള്‍ നടത്തിയ വിടി ബല്‍റാം എംഎല്‍എക്കെതിരെ വിജിലന്‍സിന്റെ ത്വരിതാന്വേഷണം. പട്ടിത്തറ ഗവ. എല്‍പി സ്‌കൂള്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ക്രമക്കേടുകളെ കുറിച്ചാണ് അന്വേഷണം.

78 ലക്ഷം മുടക്കിയാണ് സ്‌കൂള്‍ കെട്ടിടം നിര്‍മിച്ചത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. കോണ്‍ക്രീറ്റുകള്‍ അടര്‍ന്നു വീഴുകയും സീലിങ്ങിലും ചുവരുകളിലും വിള്ളലുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

പദ്ധതി നടത്തിപ്പില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here