മനസാക്ഷി തൊട്ടുതീണ്ടാതെ മോദി സര്‍ക്കാര്‍; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം നിഷേധിച്ച് കേന്ദ്രം; സംസ്ഥാനത്തിനയച്ച കത്ത് പുറത്തുവിട്ട് പീപ്പിള്‍ #PeopleExclusive

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ധനസഹായത്തിന് പണം നല്‍കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കാസര്‍കോട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി കേന്ദ്രത്തില്‍ സ്‌കീമില്ലെന്നും മറുപടി.

ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരിനയച്ച കത്തിന്റെ പകര്‍പ്പ് പീപ്പിള്‍ ടി.വി പുറത്ത് വിട്ടു. എന്‍ഡോസള്‍ഫാനില്‍ 2010 മുതല്‍ വന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശങ്ങളെയാണ് കേന്ദ്രം അവഗണിച്ചത്.

2010 ഡിസംബര്‍ 31നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ചെയ്യേണ്ട സഹായങ്ങളെ കുറിച്ച് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ നാളിതുവരെയായി ദുരിത ബാധിതര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഒരു രൂപ പോലും നല്‍കിയിട്ടില്ല.

ഏറ്റവും ഒടുവിലായി 2017 ഫെബ്രുവരി 14 സംസ്ഥാന സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ട് നല്‍കിയ കത്തിന് ലഭിച്ചതാകട്ടെ അവഗണന മാത്രം. ദുരിതബാധിതര്‍ക്ക് ധനസഹായം നല്‍കാന്‍ പണം നല്‍കാന്‍ സാധിക്കില്ല. ഒപ്പം കാസര്‍കോട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി അനുവദിക്കുന്നതിന് കേന്ദ്രത്തില്‍ സ്‌കീമില്ല എന്ന മറുപടിയും.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനയച്ച കത്തിന്റെ പകര്‍പ്പ് പീപ്പിള്‍ പുറത്ത് വിട്ടു.

2010 മുതലുള്ള ദേശിയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. കമ്മീഷന്‍ നിര്‍ദേശങ്ങളില്‍ വ്യക്തമായി പറയുന്നതാണ് ദുരിതബാധിതരെ സഹായിക്കുന്നതിന് സംസ്ഥാനത്തിന് വേണ്ട ധനസഹായം കേന്ദ്രം നല്‍കണമെന്ന്.

ഒപ്പം, കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിന്റെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അവിടെ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കണം. ഇതിന് വേണ്ട നടപടി കേന്ദ്രം കൈകൊള്ളണമെന്നും. ഈ നിര്‍ദേശങ്ങളെയാണ് കേന്ദ്രം ഇതോടെ കാറ്റില്‍ പറത്തിയിരിക്കുന്നത്.

2011 മുതല്‍ 2017 വരെയായി സംസ്ഥാന സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 400 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മാത്രം 130 കോടിയുടെയും. കാസര്‍കോടിനായി 22.19കോടി രൂപ നല്‍കിയെന്നാണ് കേന്ദ്ര വാദം. എന്നാല്‍ ഒരോ ജില്ലകള്‍ക്കായി അനുവദിച്ചിട്ടുള്ള NRHM ഫണ്ടാണ് അത് എന്നതാണ് വസ്തുത.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സംസ്ഥാന NRHM ഫണ്ട് ഉപയോഗിച്ചതിനെയാണ് കേന്ദ്ര സഹായമായി ചീത്രീകരിക്കുന്നത്. ഇത്തരത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ അവഗണിക്കുന്ന നിലപാട് കൈകൊണ്ടിട്ട് സംസ്ഥാന സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാനാണ് BJP ശ്രമം പോലും. അതിന്റെ ബാക്കിപത്രമായിട്ടാണ് ദുരിതബാധിതരുടെ പട്ടികയില്‍ ക്രമക്കേടെന്ന് കാട്ടി ഇപ്പോള്‍ ഉയര്‍ത്തി കൊണ്ടുവരുന്ന സമരം പോലും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News