ഷുഹൈബിന്റെ കൊലപാതകം; കോണ്‍ഗ്രസിന്റെ രാഷ്ട്രീയമുതലെടുപ്പ് വെളിപ്പെടുത്തി കെഎസ്‌യു നേതാവ്; ജസ്‌ലയ്ക്ക് തെറിവിളികളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനുള്ളിലെ ഉള്ളുകളികളേയും രാഷ്ട്രീയ മുതലെടുപ്പിനേയും കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കെഎസ്‌യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ജസ്‌ല മാടശേരിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തെറിവിളി.

‘രാഷ്ട്രീയം മുതലെടുപ്പിന്റേതാകുമ്പോള്‍, പരസ്പരം പണികൊടുക്കലിന്റേതാവുമ്പോള്‍, വെട്ടും കൊലയും സാധാരണമാവും. സ്വാഭാവികവും.’ എന്നാണ് ജസ്‌ല ഫേസ്ബുക്കില്‍ കുറിച്ചത്.

ഈ പോസ്റ്റിന് കമന്റുകളായിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അസഭ്യവര്‍ഷം ചൊരിഞ്ഞത്. കേട്ടാല്‍ അറയ്ക്കുന്ന തെറികളാണ് പോസ്റ്റിനടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഴുതിപ്പിടിപ്പിച്ചത്.

ഒരേ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന കാര്യം പോലും പരിഗണിക്കാതെയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തെറിവിളി.

പോസ്റ്റിട്ടതിന്റെ പേരില്‍ ജസ്‌ലയെ കെഎസ്‌യു സംഘടനാ ഭാരവാഹിത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ സഹപ്രവര്‍ത്തകയ്ക്ക് നേരെ ഇത്രയും തെറിവിളികള്‍ നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ നേതൃത്വം ഇതുവരെ നടപടി എടുത്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News