നടി മാതു വീണ്ടും വിവാഹിതയായി

ചെന്നൈ: പ്രമുഖ നടി മാതു വീണ്ടും വിവാഹിതയായി.

അമേരിക്കയില്‍ ഡോക്ടറായ തമിഴ്‌നാട് സ്വദേശി അന്‍പളകന്‍ ജോര്‍ജാണ് വരന്‍. ഒന്നിച്ചുള്ള ചിത്രവും ഷെയര്‍ ചെയ്ത് മാതു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

1999ല്‍ ഡോ. ജേക്കബുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തോട് വിടപറഞ്ഞ മാതു, അമേരിക്കയിലേക്കാണ് പോയത്.

നാല് വര്‍ഷത്തിന് ശേഷം ഇരുവരും വിവാഹമോചിതരായി. ആ ബന്ധത്തില്‍ മാതുവിന് രണ്ടു മക്കളുണ്ട്. തുടര്‍ന്ന് അമേരിക്കയില്‍ നൃത്താഞ്ജലി എന്ന പേരില്‍ ഡാന്‍സ് അക്കാദമി നടത്തി വരികയായിരുന്നു മാതു.

ബാലതാരമായെത്തിയ മാതു തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അമരത്തില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ മകളായി എത്തിയ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here