ചരിത്രമല്ല ഇതിഹാസമാണ് വ‍ഴിമാറിയത്; 36ാം വയസ്സില്‍ ഫെഡറര്‍ അത്ഭുതപ്പെടുത്തുന്നതിങ്ങനെ

ലോക ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും ഗംഭീര തിരിച്ചുവരവ് നടത്തി സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസം റോജര്‍ ഫെഡറര്‍ വീണ്ടും ഒന്നാറാങ്കില്‍. ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡാണ് സ്വിസ് താരം സ്വന്തമാക്കിയത്.

മുപ്പത്തിയാറാം വയസ്സില്‍ കോര്‍ട്ടിലെ മുഖ്യഎതിരാളിയും കളിക്കളത്തിന് പുറത്തെ അടുത്ത സുഹൃത്തുമായ സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലിനെ പിന്തള്ളിയാണ് ഫെഡറര്‍ നമ്പര്‍ വണ്ണായത്. മരിയന്‍ സിലിച്ചാണ് മൂന്നാമത്.

റോട്ടര്‍ഡാം ഓപ്പണില്‍ റോബിന്‍ ഹാസയെ മൂന്നു സെറ്റില്‍ കീഴടക്കി സെമിഫൈനലിലെത്തിയതോടെയാണ് ഫെദറര്‍ പുരുഷ സിംഗിള്‍സ് ഒന്നാം ഒന്നാം റാങ്കില്‍ തിരിച്ചെത്തിയത്. ർ

1973ല്‍ ലോക റാങ്കിങ്ങ് നിലവില്‍ വന്നശേഷം ഒന്നാം സ്ഥാനമലങ്കരിക്കുന്ന പ്രായമേറിയ താരമെന്ന റെക്കോഡ് മുമ്പ് അമേരിക്കയുടെ ആന്ദ്രെ അഗാസിയുടെ പേരിലായിരുന്നു. 2003ല്‍ 33 വയസ്സുള്ളപ്പോള്‍ അഗാസി ഒന്നാം റാങ്കിലെത്തിയിരുന്നു.

2012 നവംബറിന് ശേഷം ആദ്യമായാണ് ഫെദറര്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്. 14 വര്‍ഷം മുമ്പ് ആദ്യമായി ഒന്നാം റാങ്കിലെത്തിയതിനേക്കാള്‍ പ്രത്യേകത ഈ നേട്ടത്തിനുണ്ടെന്ന് ഫെദറര്‍ പ്രതികരിച്ചു. 2016ല്‍ കാല്‍മുട്ടിനേറ്റ പരുക്കുമൂലം ഫെദറര്‍ക്ക് സീസണിന്‍റെ പാതിയും നഷ്ടപ്പെട്ടിരുന്നു.

മല്‍സരരംഗത്തേക്കു തിരിച്ചെത്തുമ്പോള്‍ ഒന്നാം റാങ്കിലെത്തുകയെന്ന ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ല. ഇത് കരിയറിലെ ഏറ്റവും നിര്‍ണായകമായ നേട്ടമായി കരുതുന്നുവെന്നും 20 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ അക്കൗണ്ടിലുള്ള ഫെദറര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here