അനുശ്രിയുടെ ദോശ ചുടലൊക്കെ എന്ത്; നിമിഷയുടെ പൊറോട്ടയടിയാണ് സൂപ്പര്‍; വീഡിയോ ബമ്പര്‍ ഹിറ്റ്

കുറച്ച് നാളുകള്‍ക്ക് മുമ്പാണ് നടി അനുശ്രി ദോശ ചുടുന്ന വീഡിയോ വൈറലായത്. താരജാഡകളിലില്ലാതെയുള്ള അനുശ്രിയുടെ ദോശചുടല്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

തൊണ്ടിമുതലും ദൃക്സാക്ഷികളുമെന്ന ആദ്യ ചിത്രത്തിലൂടെ മലയാളിക്കരയുടെ മനസ്സില്‍ ഇടം നേടിയ നിമിഷ സജയന്‍റെ പൊറോട്ടയടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഹോട്ടലില്‍ പൊറോട്ടയടിക്കുന്നവരുടെ അതേ രൂപത്തിലും ഭാവത്തിലുമാണ് നിമിഷയും തകര്‍ക്കുന്നത്.

എന്തായാലും അനുശ്രിയുടെ ദോശ ചുടല്‍ ഏറ്റെടുത്ത സോഷ്യല്‍ മീഡിയ നിമിഷയുടെ പൊറോട്ടയടിയും ഏറ്റെടുത്തിട്ടുണ്ട്. താരജാഡകളിലില്ലാതെയുള്ള നിമിഷയുടെ പ്രവൃത്തിക്ക് കൈയ്യടി ലഭിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here