ചാര്‍ജ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം നടത്തുന്ന സ്വകാര്യ ബസ് ഉടമസ്ഥരുമായി നാളെ വൈകിട്ട് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ചര്‍ച്ച നടത്തും. കോ‍ഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ച് ആവും ചര്‍ച്ച നടക്കുക.ഒൗദ്യോഗിക ചര്‍ച്ചയല്ല മറിച്ച് ബസ് ഉടമസ്ഥര്‍ക്ക് കൂടികാ‍ഴ്ച്ചക്ക് സമയം അനുവിച്ചതാണെന്ന് മന്ത്രി അറിയിച്ചു.

നിരക്ക് വര്‍ദ്ധനവ് അംഗീകരിക്കാന്‍ ആവില്ലെന്നു, ജനഹിതം കൂടി പരിഗണിച്ച് മാത്രമേ സര്‍ക്കാരിന് തീരുമാനം എടുക്കാനാവു എന്നും ശശീന്ദ്രന്‍ വ്യക്തമാക്കി

ചാര്‍ജ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് വെളളയാ‍ഴ്ച്ച മുതലാണ് സ്വകാര്യ ബസ് ഉടമസ്ഥര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത് . മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്നും, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ അനുപാതികമായ വര്‍ദ്ധനവ് വേണമെന്നുമാണ് ഉടമകളുടെ ആവശ്യം.