കലക്ടറാകണം; ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശ്യാമ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും പങ്കുവെച്ച് അന്യോന്യത്തില്‍

ആരാകണമെന്നാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോള്‍ കലക്ടര്‍ എന്ന ഉത്തരം കേള്‍ക്കുന്നത് അത്ഭുതമല്ല. എന്നാല്‍ ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റ് ശ്യാമ അത് പറയുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്. ഒപ്പം നിശ്ചയദാര്‍ഡ്യവും ശാമയ്ക്ക് കരുത്താകുന്നു. പീപ്പിള്‍ ടിവിയുടെ അന്യോനത്തിലൂടെയാണ് ശ്യാമ തന്റെ ആഗ്രഹം തുറന്ന് പറഞ്ഞത്.

ഈ ആഗ്രഹത്തിന് പിന്നില്‍ വ്യക്തമായ കാരണവുമുണ്ട് ശ്യാമയ്ക്ക് പറയാന്‍. താനും തന്റെ കൂട്ടരും അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങളെ കുറിച്ച്, തങ്ങള്‍ നേരിടുന്ന അവഗണനയെ കുറിച്ച് ശബ്ദം ഒന്ന് ഇടറുക പോലും ചെയ്യാതെ അന്യോനത്തില്‍ പറഞ്ഞു വച്ചു ശ്യാമ.

തങ്ങളെ സംരക്ഷിക്കേണ്ട, സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ട പൊലീസ് ഉദ്യോഗസ്ഥരടക്കം തങ്ങളോട് ചെയ്യുന്ന അന്യായങ്ങളെ കുറിച്ച് അന്യോനത്തില്‍ കൈരളി പീപ്പിള്‍ ടി വി ന്യൂസ് ഡയറക്ടര്‍ എന്‍.പി ചന്ദ്രശേഖരനോട് പറയുമ്പോള്‍ ശ്യാമയുടെ ശബ്ദത്തില്‍ ഉണ്ടായിരുന്നത് നിരാശ ആയിരുന്നില്ല.

പകരം പൊരുതി നേടാന്‍ പോകുന്ന ആ കലക്ടര്‍ പദവിയും അതിലൂടെ ഈ പറഞ്ഞ ഉദ്യോഗസ്ഥകര്‍ക്ക് തങ്ങളോട് എങ്ങനെ പെരുമാറണം എന്ന് മനസിലാക്കി കൊടുക്കാം എന്ന ആത്മ ിശ്വാസവുമായിരുന്നു.

അത് കൊണ്ട് തന്നെ ശ്യാമ കലക്ടര്‍ ആയി വരുന്ന ആ കാലത്തെ കുറിച്ച് ധൈര്യമായി നമുക്കും സ്വപ്‌നം കാണാം. കാരണം ശ്യാമയ്ക്ക് ഇത് ആഗ്രഹം മാത്രമല്ല, അതിജീവനത്തിന്റെ മാര്‍ഗം കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here