മൃതദേഹം സംസ്‌ക്കരിക്കാന്‍ പണമില്ല; മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് നല്‍കി ഒരമ്മ

മകന്റെ മൃതദേഹം സംസ്‌ക്കരിക്കാനും അന്ത്യകര്‍മ്മങ്ങള്‍ക്കും പണമില്ല. മകന്റെ ശരീരം മെഡിക്കല്‍ കോളേജിലേക്ക് നല്‍കി ഒരമ്മ. ഛത്തീസ്ഗഡിലെ ബസ്തറില്‍ നിന്നാണ് സമൂഹമനസാക്ഷിയെ വേദനിപ്പിക്കുന്ന ഈ വാര്‍ത്ത. എന്നെ സഹായിക്കാന്‍ ആരുമില്ല. മകനെ വീട്ടിലെത്തിക്കാനും അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനും പണം ഇല്ല.

അതിനാല്‍ എന്റെ മകനെ ഞാന്‍ ഇവിടെ നല്‍കുകയാണ് എന്നാണ് ഛത്തീസ്ഗഡ് ബാസ്തറിലെ ജഗദല്‍പുര്‍ മെഡിക്കല്‍ കോളേജിലേക്ക് മകന്റെ ശരീരം നല്‍കുമ്പോള്‍ ആ അമ്മ പറഞ്ഞത്. ഫെബ്രുവരി 12നായിരുന്നു വാഹനാപകടത്തില്‍ പരിക്കേറ്റ് ബാമന്‍ എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അപകടം നടന്ന ഉടന്‍ തന്നെ ബാമനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തടര്‍ന്ന് വ്യാഴാഴ്ച യുവാവ് മരണത്തിന് കീഴടങ്ങി. യുവാവിന്റെ മൃതദേഹം വീട്ടിലെത്തിക്കാനും അന്ത്യകര്‍മ്മങ്ങള്‍ നടത്താനും പണം തികയാത്തതിനെ തുടര്‍ന്നാണ് ബാമന്റെ മാതാവും സഹോദരിയും മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് നല്‍കാന്‍ തീരുമാനിച്ചത്.

മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയുടെ ചുമതല വഹിക്കുന്ന ആള്‍ വഴിയാണ് ഇവര്‍ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് നല്‍കാം എന്ന് മനസിലാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here