കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ബി വിനോദ് രാജിവെച്ചു

കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ബി വിനോദ് രാജിവെച്ചു. അ‍ഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് രാജി.റോംഗ്ലിന്‍ ജോണിനെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുത്തു.

ബി വിനോദ് KCA ഇടുക്കി ജില്ലാ അസോസിയേഷന്‍ സെക്രട്ടറിയായിരിക്കെ നടന്ന സ്റ്റേഡിയം നിര്‍മ്മാണ പ്രവൃത്തികളിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.ഇടുക്കി മണക്കാട് 8 ഏക്കര്‍ സ്ഥലത്ത് സ്റ്റേഡിയം നിര്‍മ്മാണത്തിനായി തണ്ണീര്‍ത്തടം നികത്തിയതായി നേരത്തെ തന്നെ പരാതിയുയര്‍ന്നിരുന്നു.

മാത്രമല്ല പാറപൊട്ടിക്കല്‍ ഉള്‍പ്പടെയുള്ള പ്രവൃത്തികള്‍ നടത്തിയെങ്കിലും നിര്‍മ്മാണം ഇതുവരെ പൂര്‍ത്തിയായില്ല.ഇതിനിടെ T C മാത്യു സ്ഥാനമൊ‍ഴിഞ്ഞതിനെ തുടര്‍ന്ന് B വിനോദിനെ KCA പ്രസിഡന്‍റായി തെരഞ്ഞെടുത്തിരുന്നു.

അതേ സമയം സ്റ്റേഡിയം നിര്‍മ്മാണത്തില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ KCA നിയോഗിച്ച നാലംഗ സമിതി അന്വേഷണം നടത്തിയിരുന്നു.സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ B വിനോദ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പരാമര്‍ശമുണ്ട്.

ഈ സാഹചര്യത്തിലാണ് KCA പ്രസിഡന്‍റായിരുന്ന B വിനോദ് രാജിവെച്ചത്.കൊച്ചിയില്‍ ചേര്‍ന്ന KCA സെന്‍ട്രല്‍ ബോര്‍ഡ് യോഗത്തില്‍ ധാര്‍മ്മികതയുടെ പേരില്‍ താന്‍ രാജിവെക്കുന്നതായി B വിനോദ് അറിയിച്ചുവെന്ന് KCA സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു.

നിലവില്‍ KCA കോട്ടയം ജില്ലാസെക്രട്ടറിയും വൈസ് പ്രസിഡന്‍റുമായ റോംഗ്ലിന്‍ ജോണിനെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്‍റുമാരായി സാജന്‍ വര്‍ഗ്ഗീസ്,KM അബ്ദുള്‍ റഹ്മാന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News