സെല്‍ഫി ആവേശം കാട്ടുന്നവരെ കാണു; ട്രെയിനിന് മുകളില്‍ കയറി സാഹസം കാട്ടിയ 22 കാരന്‍ ഹൈ ടെന്‍ഷന്‍ വൈദ്യത ലൈനില്‍ തട്ടിയതോടെ ദുരന്തമായി

സെല്‍ഫി ഭ്രമം വലിയ ദുരന്തമായി മാറുന്ന കാ‍ഴ്ച നിരവധി തവണ നമ്മള്‍ കണ്ടിട്ടുണ്ട്. പലപ്പോ‍ഴും വ്യത്യസ്തമായതും സാഹസികമായതുമായ സെല്‍ഫികള്‍ക്ക് ശ്രമിക്കുമ്പോ‍ഴാണ് അപകടം സംഭവിക്കുന്നത്.

സ്‌റ്റേഷനറി ഗുഡ്‌സ് ട്രെയിനിനു മുകളില്‍ നിന്നും സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ ഹൈ ടെന്‍ഷന്‍ വൈദ്യുത ലൈനില്‍ നിന്നും ഷോക്കടിച്ച് 22 വയസ്സുകാരന്‍ മരിച്ചെന്നതാണ് ഏറ്റവും പുതിയ ദുരന്ത വാര്‍ത്ത. സികന്ദര്‍പുര്‍ സ്വദേശിയായ രോഹന്‍ കുമാര്‍ വെള്ളിയാഴ്ച വൈകീട്ട് ആറ് മണിക്ക് നാരായണ്‍പുര്‍ ആനന്ദ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് സുഹൃത്തിെനാപ്പം ഗുഡ്‌സ് ട്രെയിനിലേക്ക് കയറിയത്.

രോഹന്‍ സെല്‍ഫിയെടുക്കാന്‍ പോസ് ചെയ്യുന്നതിനിടെ 30,000 വോള്‍ട്ടുള്ള ഹൈ ടെന്‍ഷന്‍ വൈദ്യത ലൈനില്‍ തട്ടി മാരകമായി ഷോക്കേറ്റ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here