ത്രിപുരയിലെ തെരഞ്ഞെടുപ്പ് നിരീക്ഷകനെതിരെ സിപിഐഎം

ത്രിപുരയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച നിരീക്ഷകനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ രംഗത്തെത്തി. സ്‌പെഷ്യല്‍ ഒബസര്‍വറായി നിയമിച്ച പഞ്ചനന്ദ ബിജെപി സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് സിപിഐഎം അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്.

പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള, ബൃന്ദ കാരാട്ട് എന്നിവരടങ്ങിയ സംഘം തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്തിനെ കണ്ട് അതൃപത് അറിയിച്ചു. വിഷയത്തില്‍ എല്ലാ പാര്‍ട്ടികള്‍ക്കും വിശദീകരണം നല്‍കുമെന്നും, പഞ്ചനന്ദയോട് വിശദീകരണം ആവശ്യപ്പെടുമെന്നും ഒപി റാവത്ത് ഉറപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News