കേരളാ ബ്ലാസ്റ്റേ‍ഴ്സിന് തകര്‍പ്പന്‍ ജയം; വെസ് ബ്രോണ്‍ രക്ഷകനായി; പ്ലേ ഓഫ് സാധ്യതകള്‍ സജീവം

പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഏറ്റവും നിര്‍ണായകമായ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേ‍ഴ്സിന് ഗംഭീര ജയം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ അവരുടെ മൈതാനത്ത് ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പട തകര്‍ത്തത്.

മത്സരത്തിന്‍റെ 28 ാം മിനിട്ടില്‍ സൂപ്പര്‍താരം വെസ് ബ്രോണ്‍ ബ്ലാസ്റ്റേ‍ഴ്സിന്‍റെ വിജയ ഗോള്‍ നേടിയത്. ഐ എസ് എല്ലിലെ കന്നിഗോളാണ് വെസ് ബ്രോണ്‍ സ്വന്തമാക്കിയത്.

നിര്‍ണായക മത്സരം ജയിച്ചതോടെ മഞ്ഞപ്പടയുടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമായിട്ടുണ്ട്. പതിനാറ് കളിയില്‍ 24 പോയിന്റുമായി അഞ്ചാംപടിയില്‍ തുടരുകയാണ് ബ്ലാസ്റ്റേഴ്‌സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News