ത്രിപുര തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; രേഖപ്പെടുത്തിയത് മികച്ച പോളിങ്

ദില്ലി: ത്രിപുര നിയസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. മികച്ച പോളിങ്് ആണ് സംസ്ഥാനത്തെ പോളിങ് സ്റ്റേഷനുകളില്‍ രേഖപ്പെടുത്തുന്നത്.

ആദിവാസി മലയോര മേഖലകളില്‍ സ്ത്രീകള്‍ കൂട്ടത്തോടെ വോട്ടു ചെയ്യാന്നെത്തിയത് ശ്രദ്ധേയമായി. ഇതുവരെ 30ശതമാനത്തോളം വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.

59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒരിടത്ത് സിപിഐഎം സ്ഥാനാര്‍ഥിയുടെ മരണത്തെതുടര്‍ന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കി. 25,69,216 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍.

3214 ബൂത്തുകളിലായി മൊത്തം 25,73,413 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 13,05,375 പുരുഷ വോട്ടര്‍മാരും 12,68,027 പര്‍ സ്ത്രീകളുമാണ്. 47,803. പുതിയ വോട്ടര്‍മാരില്‍ 11 പേര്‍ ഭിന്ന ലിംഗത്തില്‍പെട്ടവരാണ്.

സിപിഐഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിയും ബിജെപി ഐപിഎഫ്ടി സഖ്യവും തമ്മിലാണ് പ്രധാന മത്സരം. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, വിവിധ ഗിരിവര്‍ഗ പാര്‍ടി സ്ഥാനാര്‍ഥികളും സ്വതന്ത്രരുമടക്കം 257 പേരാണ് മത്സരരംഗത്തുള്ളത്. 57 സീറ്റിലാണ് സിപിഐഎം മത്സരിക്കുന്നത്.

ഘടകകക്ഷികളായ സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവ ഓരോ സീറ്റിലും. ബിജെപി 51 സീറ്റില്‍ മത്സരിക്കുമ്പോള്‍ ഒമ്പതിടത്ത് വിഘടനവാദ ഗ്രൂപ്പായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) എന്‍സി വിഭാഗത്തെ പിന്തുണയ്ക്കുന്നു.

1972ല്‍ സംസ്ഥാന രൂപീകരണശേഷം നടന്ന ഒമ്പത് തെരഞ്ഞെടുപ്പിലും സിപിഐഎം നേതൃത്വത്തില്‍ ഇടതുമുന്നണിയും കോണ്‍ഗ്രസും തമ്മിലായിരുന്നു മുഖ്യപോരാട്ടം.

1993 മുതല്‍ തുടര്‍ച്ചയായി ഇടതുമുന്നണിയാണ് ത്രിപുര ഭരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 50 സീറ്റിലും കോണ്‍ഗ്രസ് പത്തിടത്തും ജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News