ആലപ്പുഴ ജില്ലയിലെ നഗരപ്രദേശത്ത് ഇന്ന് ഉച്ചവരെ സിപിഐഎം ഹര്‍ത്താല്‍

ആലപ്പുഴ ജില്ലയിലെ നഗരപ്രദേശത്ത് ഇന്ന് ഉച്ചവരെ സിപിഐഎം ഹര്‍ത്താല്‍. പാര്‍ട്ടി ഓഫീസുകള്‍ക്കെതിരെ കെ എസ് യു കോണ്‍ഗ്രസ് ഗുണ്ടകള്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് സിപിഐഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കെഎസ് യുവിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നടന്ന പ്രകടനത്തിലാണ് വ്യാപകമായി് അക്രമം നടന്നത് പ്രകടനത്തിനിടയില്‍ cpm ന്റ കൊടിമരങ്ങളും ബാനറുകളും നശിപ്പിച്ചു . cpm സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ് ആലപ്പുഴയില്‍ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങള്‍ നശിപ്പിച്ചു കൂടാതെ ബോട്ട് ജെട്ടിക്ക് സമീപമുള്ള ചെത്ത് തൊഴിലാളി ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.പ്രകടനത്തിനിടയില്‍പ്പെട്ട ഓട്ടോറിക്ഷ KSU പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തു.

യാതൊരു പ്രകോപനവും ഇല്ലാതെയാണ് KSU പ്രവര്‍ത്തകര്‍ നഗരത്തില്‍ ഭീതി വിതച്ച് അഴിഞ്ഞാട്ടം നടത്തിയത് .cpm നെതിരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ഉച്ചവരെ അലപ്പുഴ നഗരത്തില്‍ cpm ഹര്‍ത്താലിനു ആഹ്വാനം ചെയ്തു. – KSU പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടയില്‍ പോലീസിനു നേരെ കല്ലേറ് നടന്നു. കല്ലേറില്‍ 2 പോലീസുകാര്‍ക്ക് പരുക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News