
മൃഗങ്ങളുടെ സംരക്ഷണത്തിന് വേണ്ടി ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയിലെത്തിയ ഒരു കൂട്ടം യുവതികള്‍ നടത്തിയത് വേറിട്ട പ്രതിഷേധപ്രകടനം. മേല്‍വസ്ത്രം ധരിക്കാതെ അര്‍ധനഗ്‌നരായാണ് ഫാഷന്‍ വീക്ക് വേദിയില്‍ മൃഗസ്‌നേഹികള്‍ എത്തിയത്.
മൃഗങ്ങളുടെ ശരീരഭാഗം ഉപയോഗിച്ചുള്ള വസ്ത്രങ്ങള്‍ മനുഷ്യര്‍ ധരിക്കുന്നതിനെതിരായുള്ള പ്രതിഷേധമായിരുന്നു യുവതികള്‍ സംഘടിപ്പിച്ചത്. മൃഗസ്‌നേഹികളുടെ പേറ്റ (പിഇടിഎ) സംഘടനയാണ് വേരിട്ട പ്രതിഷേധം നടത്തിയത്.
വസ്ത്രങ്ങള്‍ക്ക് വേണ്ടി മനുഷ്യന്‍ മൃഗങ്ങളേ കൊല്ലുന്നു. വസ്ത്രങ്ങള്‍ നിര്‍മ്മിക്കാന്‍ മറ്റ് അനേകം മാര്‍ഗങ്ങള്‍ ഉണ്ടായിട്ടും എന്തിനാണ് മൃഗങ്ങളെ കൊല്ലുന്നതെന്നും മനുഷ്യനെപ്പോലെതന്നെ മൃഗങ്ങള്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും ഇവര്‍ പറയുന്നു.
മൃഗങ്ങളുടെ തൊലി, രോമം, മറ്റ് ശരീരഭാഗങ്ങള്‍ തുടങ്ങിയവ കൊണ്ട് നിര്‍മ്മിക്കുന്ന വസ്ത്രങ്ങള്‍ ഉപേക്ഷിക്കാന്‍ ഇവര്‍ ആഹ്വാനം ചെയ്യുന്നു. പ്രതിഷേധപ്രകടം കാണാന്‍ നിരവധിപ്പേരാണ് എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here