പെണ്‍കുട്ടി സാരിയില്‍ അതീവ സുന്ദരി; ഉണ്ണിമുകുന്ദന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം കണ്ട് ആരാധികമാര്‍ ഞെട്ടി

ഒരു സുന്ദരി പെണ്‍കുട്ടിയുടെ ചിത്രമാണ് ഫേസ്ബുക്കില്‍ ഇപ്പോള്‍ ഏറ്റവും വൈറലായിരിക്കുന്നത്.
താരസുന്ദരിമാര്‍ക്കു പോലും അസൂയ ഉണ്ടാക്കുന്ന തരത്തിലുള്ള പെണ്‍കുട്ടി സാരിയില്‍ അതീവ സുന്ദരിയായിരിക്കുകയാണ്.

ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമായ ചാണക്യ തന്ത്രത്തിലെ ഉണ്ണിയുടെ വേഷപ്പകര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്റെ നല്ലപാതിയെന്ന് വിശേഷിപ്പിച്ച് ഉണ്ണിമുകുന്ദന്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ച സുന്ദരിയുടെ ചിത്രം ആദ്യം ഉണ്ണി മുകുന്ദന്റെ ആരാധകരെ വേദനിപ്പിച്ചു.

താരസുന്ദരികളെ പോലും കടത്തിവെട്ടുന്ന സൗന്ദര്യമുള്ള ആ യുവതി മാറ്റാരുമല്ല. ഉണ്ണി മുകുന്ദന്‍ തന്നെയായിരുന്നു എന്നറിഞ്ഞപ്പോഴാണ് ആരാധകര്‍ക്ക് ആശ്വാസമായത്.

കണ്ണന്‍ താമരകുളം സംവിധാനം ചെയ്യുന്ന ചാണക്യതന്ത്രം എന്ന ചിത്രത്തിന് വേണ്ടിയാണ് ഉണ്ണി മുകുന്ദന്റെ ഈ വ്യത്യസ്ത ഗെറ്റപ്പ്. ആദ്യം അമ്പരിപ്പിച്ചെങ്കിലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഉണ്ണി മുകുന്ദന്റെ ഈ പെണ്‍വേഷം.

കരിഷ്മയെന്ന പെണ്‍വേഷത്തിലേക്കുള്ള ഉണ്ണി മുകുന്ദന്റെ വേദനിപ്പിക്കുന്ന യാത്രയും സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here