പൊളിച്ച് ബ്രോ… ഏറെന്നൊക്കെ പറഞ്ഞാ എമ്മാതിരി ഏറാ; പൊട്ടിച്ചിരിയോടെയല്ലാതെ ഈ വീഡിയോ കാണാന്‍ കഴിയില്ല

അടി തെറ്റിയാല്‍ ആനയും വീഴും എന്നു പറയുന്നതു പോലെ ഏറു തെറ്റിയാല്‍ കൂടെയുള്ള കള്ളനും വീഴുമെന്ന് ഈ വീഡിയോ കണ്ടാല്‍ മനസിലാകും. ചൈനയില്‍ നിന്നുള്ള ഈ സിസിടിവി ദൃശ്യങ്ങള്‍ പൊട്ടിച്ചിരിയോടെ മാത്രമേ കാണാന്‍ കഴിയൂ.
സംഭവം ഇങ്ങനെ

രണ്ടു കള്ളന്‍മാര്‍ മോഷണത്തിനായി ചൈനയിലെ ഷാങ്ങ്ഹായിലെ മോഷണത്തിന് തിരഞ്ഞെടുത്ത സ്ഥാപനത്തിന് മുന്നിലെത്തി. അവിടെ കയ്യില്‍ കരുതിയ കല്ലുകള്‍ ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്തേക്ക് എറിയുന്നു. മുന്നില്‍ നില്‍ക്കുന്നവനെ അനുകരിച്ച് പിറകില്‍ ഉണ്ടായിരുന്നവനും എറിയുന്നു.

എന്നാല്‍ ഏറു കൊണ്ടത് കറക്ട് മുന്നില്‍ നിന്നവന്റെ തലയ്ക്ക്. അവന്‍ താഴെ വീഴുകയും ചെയ്തു. അവസാനം മോഷണശ്രമം ഉപേക്ഷിച്ച് ബോധം പോയ കൂട്ടാളിയെയും എടുത്ത് ഓടുന്ന കള്ളന്റെ ദൃശ്യങ്ങളാണ് കാണാന്‍ കഴിയുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News