ഇറാനില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 66 മരണം; അപകടത്തില്‍പ്പെട്ടത് ടെഹ്‌റാനില്‍ നിന്ന് യസൂജിയിലേക്ക് പോവുകയായിരുന്ന വിമാനം

ടെഹ്‌റാന്‍: ഇറാനില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 66 മരണം. ടെഹ്‌റാനില്‍ നിന്ന് 620 കിലോമീറ്റര്‍ അകലെ സെമിറോമിലെ സര്‍ഗോസ് മലനിരകളിലാണ് വിമാനം തകര്‍ന്ന് വീണത്.

ടെഹ്‌റാനില്‍ നിന്ന് യസൂജിയിലേക്ക് പോവുകയായിരുന്ന എടിആര്‍ 72 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പറന്നുയര്‍ന്ന് 20 മിനിറ്റ് കഴിഞ്ഞപ്പോള്‍ റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമാവുകയായിരുന്നു.

മോശം കാലാവസ്ഥയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്. മലയോര മേഖലയായതിനാല്‍ ആംബുലന്‍സുകള്‍ക്കും എത്തിപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News