കമല്‍ഹാസന്റെ സംസ്ഥാനജാഥയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രജനീകാന്ത്

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ കമല്‍ഹാസനും രജനീകാന്തും കൂടിക്കാഴ്ച നടത്തി.

രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ വസതിയിലായിരുന്നു കമലിന്റെ സന്ദര്‍ശനം. കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടുനിന്നു.

നടന്നത് സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും താനും രജനിയും അടുത്ത സുഹൃത്തുക്കളാണെന്നും കമല്‍ പറഞ്ഞു. താന്‍ നടത്തുന്ന ജാഥയെ കുറിച്ച് പറയാനാണ് രജനിയെ കണ്ടതെന്നും യാത്രക്ക് എല്ലാവിധ ഭാവുകങ്ങളും അദ്ദേഹം നേര്‍ന്നതായും കമല്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഡിഎംകെ നേതാവ് കരുണാനിധിയേയും കമല്‍ഹാസന്‍ സന്ദര്‍ശിച്ചിരുന്നു.

ഫെബ്രുവരി 21നാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കമല്‍ പ്രഖ്യാപിച്ചത്. രജനികാന്തും പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here