‘ഇതോ, കെഎസ്‌യുവിന്റെ ആദര്‍ശം? ഇതോ, ഗാന്ധിയന്‍ മുദ്രാവാക്യങ്ങള്‍’; കൊച്ചുകുട്ടിയെ കൊണ്ട് തെറി വിളിപ്പിച്ച് പ്രവര്‍ത്തകര്‍

തിരുവനന്തപുരം: ആലപ്പുഴയില്‍ എതിര്‍പാര്‍ട്ടിക്കാരെ, കൊച്ചുകുട്ടിയെ കൊണ്ട് അസഭ്യം വിളിപ്പിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍.

കടുത്ത സ്ത്രീവിരുദ്ധ മുദ്രാവാക്യങ്ങളും അസഭ്യ പ്രയോഗങ്ങളും കൊണ്ടാണ് കെഎസ്‌യു തങ്ങളുടെ സ്വതസിദ്ധമായ ശൈലിയില്‍ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത്. Oopers എന്ന ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞദിവസം അസഹിഷ്ണുതയ്ക്കും അക്രമത്തിനുമെതിരെ കെഎസ്‌യു സംഘടിപ്പിച്ച സമരകാഹളം പരിപാടിക്കെത്തിയ പ്രവര്‍ത്തകര്‍ പരിപാടി സ്ഥലത്തേക്കുപോലും പോകാതെ ആലപ്പുഴ നഗരത്തില്‍ അഴിഞ്ഞാടിയിരുന്നു.

ഓട്ടോസ്റ്റാന്‍ഡുകളും സിപിഐഎം, ചെത്ത്‌തൊഴിലാളി യൂണിയന്‍ ഓഫീസുകളും വ്യാപകമായി അക്രമിച്ച കെഎസ്‌യുക്കാര്‍ നഗരത്തില്‍ മൂന്നു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

കെഎസ്‌യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. വൈകിട്ടോടെ വിവിധ ജില്ലകളില്‍ നിന്ന് പ്രത്യേകം ബസുകളില്‍ വന്ന പ്രവര്‍ത്തകര്‍, പരിപാടി നടക്കുന്ന മൈതാനിയിലേക്ക് പോലും പോകാതെ വണ്ടിയിറങ്ങിയപാടെ പാര്‍്ട്ടി ഓഫീസുകളും സിപിഐഎം പ്രവര്‍ത്തകരേയും ആക്രമിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here