സിപിഐഎം സംസ്ഥാന സമ്മേളനം; പതാക, ദീപശിഖാ ജാഥകള്‍ക്ക് കണ്ണൂരില്‍ ഉജ്ജ്വല സ്വീകരണം

കണ്ണൂര്‍: സിപിഐഎം സംസ്ഥാന സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക, ദീപശിഖാ ജാഥകള്‍ക്ക് കണ്ണൂരില്‍ ഉജ്ജ്വല സ്വീകരണം. ഇന്നലെ കയ്യൂരില്‍ നിന്ന് പ്രയാണഭാരംഭിച്ച ജാഥ കണ്ണൂര്‍ ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ഗോവിന്ദന്‍ മാഷിന്റെ നേതൃത്വത്തിലുള്ള പതാക ജാഥയും സംസ്ഥാന കമ്മിറ്റിയംഗം ടി.വി രാജേഷ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള ദീപശിഖാ പ്രയാണവും കണ്ണൂര്‍ ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി.

കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍വെച്ച് ജാഥയ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണങ്ങള്‍ ലഭിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുമുള്ള 204 രക്തസാക്ഷി സ്മൃതി മണ്ഡപങ്ങളില്‍ നിന്നുള്ള ദീപശിഖാ പ്രയാണങ്ങള്‍ പതാക ജാഥയോടൊപ്പം കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിച്ചു.

1940 സെപ്തംബര്‍ 15ന് തലശ്ശേരി ജവഹര്‍ഘട്ടില്‍ ബ്രിട്ടീഷ് പൊലീസിന്റെ വെടിയേറ്റ് മരിച്ച അബുവും ചാത്തുക്കുട്ടിയും മുതല്‍ 2016 ഒക്ടോബര്‍ പത്തിന് ആര്‍എസ്എസ് ക്രിമിനലുകള്‍ വടിവാളിനിരയാക്കിയ പാതിരിയാട് വാളാങ്കിച്ചാലിലെ കെ. മോഹനന്‍ വരെയുള്ള രക്തസാക്ഷികളുടെ സ്മൃതി മണ്ഡപങ്ങളില്‍ നിന്നാണ് കണ്ണൂര്‍ ജില്ലയിലെ ദീപശിഖാ പ്രയാണങ്ങള്‍ ആരംഭിച്ചത്.

ഏറ്റവും കൂടുതല്‍ ദീപശിഖകള്‍ കൊണ്ടു പോകുന്നതും കണ്ണൂര്‍ ജില്ലയില്‍ നിന്നാണ്. കണ്ണൂര്‍ ജില്ലയിലെ 44 കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ പര്യടനം പൂര്‍ത്തിയാക്കി. ജാഥ നാളെ കോഴിക്കോട് ജില്ലയില്‍ പര്യടനം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News