പാന്‍പരാഗില്‍ തുടങ്ങിയ ജീവിതം റോട്ടോമാക് പേന വരെ; ബിജെപി കേന്ദ്രനേതാക്കളുമായി അടുത്തബന്ധം; കോടികളുമായി മുങ്ങിയ വിക്രം കോത്താരിയുടെ കഥ ഇങ്ങനെ

ദില്ലി: റോട്ടോമാക് പെന്‍ ഉടമയായ വിക്രം കോത്താരി വിവിധ ബാങ്കുകളില്‍ നിന്നും 800 കോടി രൂപയിലധികം തട്ടിച്ചെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.

രാജ്യത്തെ വന്‍വ്യവസായികളുടെയും ബിജെപി കേന്ദ്രനേതാക്കളുടെയും ഒത്താശയോടെയാണ് വിക്രം കോടികള്‍ തട്ടിയെടുത്തതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പാന്‍പരാഗ് കമ്പനിയുടമയായിരുന്ന വിക്രം കോത്താരി പിന്നീട് റോട്ടോമാക് കമ്പനി സ്ഥാപിച്ച് പേനയും മറ്റ് സ്റ്റേഷനറികളും നിര്‍മിക്കുന്നതിലേക്ക് തിരിയുകയായിരുന്നു. ചുരുങ്ങിയ സമയംകൊണ്ട് വിപണിയില്‍ ആധിപത്യം നേടാന്‍ റോട്ടോമാക് കമ്പനിക്ക് സാധിച്ചു.

പ്രമുഖ ബോളിവുഡ് താരങ്ങളെ അണിനിരത്തി ശ്രദ്ധേയമായ പരസ്യങ്ങള്‍ റോട്ടോമാക്കിന്റേതായി പുറത്തുവന്നിരുന്നു. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് മികച്ച കയറ്റുമതിക്കാരനുള്ള പുരസ്‌കാരം കോത്താരി നേടിയിരുന്നു. വാജ്‌പേയി തന്നെയാണ് പുരസ്‌കാരം സമ്മാനിച്ചതും.

അതേസമയം, കോത്താരിയുടെ ആസ്തികള്‍ പിടിച്ചെടുക്കാന്‍ നടപടികള്‍ ആരംഭിച്ചതായി അലഹബാദ് ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു.

കാണ്‍പുരില്‍ കോത്താരിക്കുള്ള മൂന്ന് വീടുകള്‍ ലേലംചെയ്യാന്‍ സെപ്തംബറില്‍ അലഹബാദ് ബാങ്ക് അധികൃതര്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. ഉന്നതതല സ്വാധീനം ചെലുത്തി ലേലശ്രമം കോത്താരി പരാജയപ്പെടുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News