കോഴിക്കോട്: ജനങ്ങളെ ബുദ്ധിമുട്ടിലാക്കി സമരം തുടരുന്ന സ്വകാര്യ ബസ് ഉടമകള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍.

സമരവുമായി മുന്നോട്ടു പോയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. കടുത്തനടപടികളിലേക്ക് പോകാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിക്കരുതെന്ന് ഗതാഗതമന്ത്രി മുന്നറിയിപ്പ് നല്‍കി.

ഒരു കാരണവശാലും വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കില്ലെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി ബസുടമകള്‍ സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.