പിഎന്‍ബി തട്ടിപ്പ്; അന്വേഷണം അംബാനി കുടുംബത്തിലേക്കും; വിപുല്‍ അംബാനിയെ ചോദ്യംചെയ്തു; കോടികളുമായി മുങ്ങിയ നീരവ് മോദി അംബാനി സഹോദരന്‍മാരുടെ അടുത്തബന്ധു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് തട്ടിപ്പ് കേസിന്റെ അന്വേഷണം അംബാനി കുടുംബത്തിലേക്കും നീങ്ങുന്നു.

പിഎന്‍ബി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ധീരുബായ് അംബാനിയുടെ സഹോദരപുത്രന്‍ വിപുല്‍ അംബാനിയെ സിബിഐ ചോദ്യംചെയ്തു. തട്ടിപ്പ് നടത്തി കോടികളുമായി മുങ്ങിയ നീരവ് മോദിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കൂടിയാണ് വിപുല്‍ അംബാനി.

മുംബൈ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് വിപുല്‍ അംബാനിയെ ചോദ്യം ചെയ്തത്. കമ്പനിയുമായി ബന്ധപ്പെട്ട രേഖകള്‍ വിശദമായി പരിശോധിച്ച സിബിഐ വിപുലിനെ രണ്ടുമണിക്കൂറോളമാണ് ചോദ്യംചെയ്തത്.

മാത്രമല്ല, അംബാനി സഹോദരന്‍മാരുടെ അടുത്തബന്ധു കൂടിയാണ് നീരവ് മോദി.

മുകേഷ്-അനില്‍ അംബാനിമാരുടെ സഹോദരി ദീപ്തിയുടെ മകള്‍, നീരവിന്റെ അനുജന്‍ നീഷാല്‍ മോദിയുടെ ഭാര്യയാണ്. നീരവിനൊപ്പം വിദേശത്തേക്ക് മുങ്ങിയവരില്‍ നീഷാലും ഉള്‍പ്പെടും. നീഷാലിനും ബല്‍ജിയം പൗരത്വമുണ്ട്.

ഗോവന്‍ വ്യവസായിയായ ദത്തരാജ് സാല്‍ഗോക്കറാണ് ദീപ്തി അംബാനിയുടെ ഭര്‍ത്താവ്. ഇവരുടെ മകള്‍ ഇഷേതയാണ് നീഷാല്‍ മോദിയുടെ ഭാര്യ. 2016 ഡിസംബറിലായിരുന്നു വിവാഹം.

നീരവിനൊപ്പം വജ്രവ്യവസായിയാണ് നീഷാലും. നീരവിന്റെ ഫയര്‍സ്റ്റാര്‍ ഡയമണ്ട്‌സ് കമ്പനിയില്‍ സിഇഒ ആയ നീഷാല്‍ കമ്പനിയുടെ ഡയമണ്ട് ബിസിനസിന്റെ ചുമതലക്കാരനാണ്. ഇതോടൊപ്പം നീഷാല്‍ എന്റര്‍പ്രൈസസ് കമ്പനി ഉടമ കൂടിയാണ്.

നീരവ് വിദേശത്തേക്ക് മുങ്ങിയതിനു പിന്നാലെയാണ് നീഷാലും വിദേശത്തേക്ക് കടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News