പിഎന്‍ബി തട്ടിപ്പ്; ബ്രാഡിഹൗസ് ശാഖ അടച്ചുപൂട്ടി; മലയാളി ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ കേസ്

ദില്ലി: നീരവ് മോദി തട്ടിപ്പ് നടത്തിയ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈയിലെ ബ്രാഡിഹൗസ് ശാഖ സിബിഐ അടച്ചുപൂട്ടി. ക്രമക്കേടുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് സിബിഐ കൂടുതല്‍ നടപടികളിലേക്ക് കടന്നത്.

സിബിഐ കസ്റ്റഡിയിലുള്ള ബാങ്ക് മുന്‍ ഡെപ്യൂട്ടി മനേജര്‍ ഗോകുല്‍നാഥ് ഷെട്ടിയെ ചോദ്യം ചെയ്തു വരികയാണ്. ചോദ്യം ചെയ്യലില്‍ നീരവിന്റെ കൈയില്‍ നിന്നും ആനുകൂല്യം കൈപ്പറ്റി അധികൃതമായി സമ്മതപത്രം നല്‍കിയെന്നും ഷെട്ടി മോഴി നല്‍കി.

ഒരു മലയാളി ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ ചിലരുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നും സിബിഐ വൃത്തങ്ങള്‍ സൂചന നല്‍കി. ബാങ്ക് സിഇഒ അടക്കമുള്ളവര്‍ ഇന്ന് കേന്ദ്രവിജിലന്‍സിന് മുന്നില്‍ ഹാജരാകും. ധനകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ട വിശദീകരണവും ഇന്ന് തന്നെ കമ്മീഷന് നല്‍കിയേക്കും.

അതേസമയം തട്ടിപ്പുമായി ബന്ധപ്പെട്ട് അംബാനി കുടുംബത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. നീരവ് മോദിയുടെ ചീഫ് ഫിനാല്‍ഷ്യല്‍ ഓഫീസറായ വിപുല്‍ അംബാനിയെ സിബിഐ ചോദ്യം ചെയ്തു. മുംബൈയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തത്.

എന്നാല്‍ നീരവ് ാേദിയെ കുറിച്ചുള്ള വിവരം ഇതുവരെ ലഭിച്ചിട്ടില്ല. അതിനിടെ വിവിധ ബാങ്കുകളില്‍ നിന്നും 800 കോടി വായ്പയെടുത്ത് മുങ്ങിയ റോട്ടോമാക് കമ്പനി ഉടമ വിക്രം കോത്താരിക്കെതിരെയും സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News