റോട്ടോമാക് ഉടമ വിക്രം കോത്താരി അറസ്റ്റില്‍; 800 കോടിയല്ല 3700 കോടി ബാങ്കുകള്‍ക്ക് നല്‍കാനുണ്ടെന്ന് സിബിഐ

മുംബൈ: റോട്ടോമാക് പെന്‍ ഉടമ വിക്രം കോത്താരി 800 കോടിയല്ല 3700 കോടിയുടെ തട്ടിപ്പാണ് നടത്തിയതെന്ന് സിബിഐ. പലിശ സഹിതം ബാങ്കുകള്‍ക്ക് നല്‍കാനുള്ള തുക 3700 കോടിയാണെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.

നേരത്തെ വിക്രം കോത്താരിയെ അറസ്റ്റ് ചെയ്തിരുന്നു. കണ്‍പൂരിലെ ഓഫീസില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് തുടങ്ങിയ ബാങ്കുകളില്‍ നിന്നാണ് വിക്രം പണം തട്ടിയെടുത്തത്.

ഈ ബാങ്കുകളില്‍ നിന്ന് വായ്പ ഇനത്തില്‍ വന്‍ തുകയാണ് വിക്രം കോത്താരി വാങ്ങിയത്. എന്നാല്‍ ഒരു രൂപ പോലും തിരിച്ചടച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പലിശ സഹിതം 3700 കോടി രൂപയാണ് ഇയാള്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്.

പ്രമുഖ വജ്ര വ്യാപാരികളായ നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും 11,360 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് പിന്നാലെയാണ് വിക്രമിന്റെ തട്ടിപ്പും പുറത്ത് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel