പൂര്‍ണനഗ്‌നരായി പോത്തിന്റെ പുറത്ത് വിദേശ ദമ്പതികള്‍; കേസെടുത്ത് പൊലീസ്

മദ്യലഹരിയില്‍ പൂര്‍ണനഗ്‌നരായി പോത്തിന്റെ പുറത്ത് സവാരി നടത്തിയ വിദേശദമ്പതികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്.

ഫിലിപ്പീന്‍സിലെ ലിയാമ് കോക്‌സ് എന്നയാള്‍ നടത്തുന്ന ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ വിദേശികളാണ് പോത്തിന് പുറത്ത് നഗ്‌ന സവാരി നടത്തിയത്.

ഫിലിപ്പീന്‍സിലെ ദേശീയ മൃഗമാണ് പോത്ത്. അതിനാല്‍ തന്നെ തങ്ങളുടെ സംസ്‌കാരത്തെ അപമാനിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ലിയാമ് തന്നെയാണ് ദമ്പതികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ സംഭവം വൈറലാവുകയായിരുന്നു.

ഫിലിപ്പീന്‍സിന്റെ ദേശീയ മൃഗമാണ് പോത്ത്. നഗ്‌നരായി പോത്തിന്റെ മുകളില്‍ കയറി യാത്ര ചെയ്തതിലൂടെ സംസ്‌കാരത്തെ അപമാനിച്ചു എന്ന പരാതിയിലാണ് കേസെടുത്തത്. ഇതോടെ ലിയാമ് ചിത്രങ്ങള്‍ പിന്‍വലിച്ചെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചു.

ലിയാമ്‌ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, ബ്രിട്ടന്‍കാരായ ദമ്പതികളെ സംബന്ധിച്ചുള്ള വിവരങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News