ഇമ്രാന്‍ വീണ്ടും മിന്നുകെട്ടി; ജീവിത സഖി ആത്മീയ ഉപദേശക

മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റനും പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി.

ആത്മീയ ഉപദേശകയായ ബുഷ്‌റ മനേകയെയാണ് അദ്ദേഹം ജീവിത സഖിയാക്കിയത്. വധുവിന്റെ സഹോദരന്റെ ലാഹോറിലുള്ള വസതിയില്‍ നടന്ന വിവാഹചടങ്ങില്‍ ഇമ്രാന്റെ സഹോദരിമാര്‍ പങ്കെടുത്തില്ല.

65കാരനായ ഇമ്രാന്റെ പുതിയ ജീവിത സഖിക്ക് അമ്പതിനടുത്ത് പ്രായമുണ്ട്. ആത്മീയ ഉപദേശം തേടി പിങ്കി പിര്‍ എന്ന് വിളിപ്പേരുള്ള മനേകയെ ഒരുവര്‍ഷം മുമ്പാണ് ഇമ്രാന്‍ ഖാന്‍ കാണാന്‍ തുടങ്ങിയത്.

മനേക നടത്തിയ ചില രാഷ്ട്രീയ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായതോടെ ഈ അടുപ്പവും ദൃഢമാവുകയായിരുന്നു. ഇതേ തുടര്‍ന്ന് മനേക ആദ്യ ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടുകയായിരുന്നു. ആദ്യ വിവാഹത്തില്‍ ആത്മീയ ഉപദേശകയ്ക്ക് അഞ്ച് കുട്ടികളുണ്ട്.

1995ലാണ് ഇമ്രാന്‍ ഖാന്‍ ആദ്യം വിവാഹം കഴിച്ചത്. ജെമീമ ഗോള്‍ഡ്‌സ്മിത്തുമായുള്ള വിവാഹബന്ധം ഒമ്പത് വര്‍ഷമേ നീണ്ടുള്ളൂ. ഈ ബന്ധത്തില്‍ ഇമ്രാന്‍ രണ്ട് കുട്ടികളുണ്ട്.

2004ല്‍ ഇരുവരും വിവാഹമോചിതരായി. തുടര്‍ന്ന് ടെലിവിഷന്‍ അവതാരകയായ റേഹം ഖാനെയാണ് ഇമ്രാന്‍ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം 10 മാസം മാത്രമേ നീണ്ടുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News