കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡ്യൂവിന് കേന്ദ്രത്തിന്റെ അവഗണന

ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡ്യൂവിന് കേന്ദ്രത്തിന്റെ അവഗണന. പ്രോട്ടോകോള്‍ പോലും മാറ്റിവെച്ച് പ്രധാനമന്ത്രിമാരെ എയര്‍പോര്‍ട്ടിലെത്തി സ്വീകരിക്കാരുള്ള മോദി ട്രുഡിയൂവിനെ സ്വീകരിക്കാനെത്തിയില്ല.

ഇന്നലെ ആഗ്ര സന്ദര്‍ശനം നടത്തിയ ട്രൂഡ്യൂവിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അവഗണിച്ചു.
ഏഴ് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ കനേഡിയന്‍ പ്രസിഡന്‍ഡ് ഇന്ന് മോദിയുടെ നാടായ ഗുജറാത്തിലാണ് സന്ദര്‍ശനം നടത്തുന്നത്.

2016ല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ പ്രസംഗിക്കുമ്പോഴാണ് കനേഡിന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡ്യൂ മോദി സര്‍ക്കിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. മോദി സര്‍ക്കാരിന്റെ മന്ത്രിസഭയിലുള്ളതിനെക്കാള്‍ സിഖ് പ്രാതിനിധ്യം തന്റെ മന്ത്രിസഭയിലാണെന്നാണ് കനേഡിയന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഇതിന് പിന്നലെ രണ്ട് വര്‍ഷത്തിന് ശേഷം ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ജസ്റ്റിന്‍ ട്രുഡ്യൂ നേരിടുന്നത് കേന്ദ്രസര്‍ക്കാരിന്റെ അവഗണന.

ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പ്രോട്ടോകോള്‍ പോലും മാറ്റിവെച്ച് എയര്‍പോര്‍ട്ടിലെത്തി സ്വീകരണം നല്‍കിയ നരേന്ദ്ര മോദി ജസ്റ്റിന്‍ ട്ുഡ്യൂവിനെ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. കാര്‍ഷിക സഹമന്ത്രി ഗജേന്ദ്ര സിംങ് ഷെഖാവത്താണ് ട്രുഡ്യൂവിനെ സ്വീകരിക്കാനെത്തിയത്. ഇന്നലെ ആഗ്രയില്‍ സന്ദര്‍ശനം നടത്തിയ കനേഡിയന്‍ പ്രസിഡന്റിനെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗ് ആതിത്യനാഥും അവഗണിച്ചു.

കാലിസ്ഥാന്‍ വിഘടനവാദികളായ സിഖുകാര്‍ക്ക് ട്രൂഡ്യൂ പിന്തുണ നല്‍കുന്നുവെന്നാരോപിച്ചാണ് കേന്ദ്രത്തിന്റെ അവഗണനയെന്നും ഉന്നതവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ശനിയാഴ്ച ഇന്ത്യയിലെത്തിയ ട്രുഡ്യൂ ഇന്ന് മോദിയുടെ ജന്മനാടായ ഗുജറാത്തിലാണുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അവഗണന കാനഡയുമായുള്ള നയതന്ദ്രബന്ധത്തെ ബാധിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News