ലാലേട്ടന് അഡാറ് ഉമ്മ നല്‍കി മഞ്ജുവാര്യര്‍; വീഡിയോ തരംഗമാകുന്നു

മലയാള സിനിമയില്‍ എക്കാലത്തും പ്രിയ ജോഡികള്‍ ഉണ്ടായിരുന്നു. നസീറും ഷീലയും സത്യനും ശാരദയുമെല്ലാം മലയാളക്കരയുടെ പ്രിയ ജോഡികളായിരുന്നു. മമ്മൂട്ടി മോഹന്‍ലാല്‍ യുഗത്തിലേക്ക് മലയാള സിനിമ മാറിയപ്പോള്‍ ശോഭനയും സുമലതയും മേനകയുമായിരുന്നു പ്രിയ നായികമാര്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ഒരു പോലെ മിന്നിത്തിളങ്ങിയ ശോഭനയായിരുന്നു പ്രണയ നായിക.

പിന്നീട് ആ ഭാഗ്യം തേടിയെത്തിയത് മഞ്ജുവാര്യരെയായിരുന്നു. മോഹന്‍ലാലിനൊപ്പം വിസ്മയപ്രകടനങ്ങളുമായി മഞ്ജുവും തകര്‍ത്തഭിനയിച്ചതോടെ പ്രിയ ജോഡിയായി അത് മാറി. വിവാഹമോഹനത്തിന് ശേഷം മഞ്ജു മടങ്ങിയെത്തിയപ്പോള്‍ മോഹന്‍ലാലിന്റെ നായികയായി വെള്ളിത്തിരയിലെത്തുന്നതെപ്പോഴെന്ന ചോദ്യമാണ് ആരാധകര്‍ ഉന്നയിച്ചത്.

എന്നും എപ്പോഴും എന്ന ചിത്രത്തിലൂടെ ആ ചോദ്യത്തിനുള്ള ഉത്തരമായി. പിന്നീട് വില്ലനിലും പ്രിയ ജോഡി വെള്ളിത്തിരയിലെത്തി. ഇപ്പോഴിതാ ഒടിയനിലും മഞ്ജു ലാലേട്ടനൊപ്പം വേഷമിടുന്നുണ്ട്.

ഒപ്പം അഭിനയിക്കുമ്പോഴും ലാലേട്ടനോടുളള ആരാധന മഞ്ജു പരസ്യമായി പ്രകടിപ്പിക്കാറുണ്ട്. അതിനിടയിലാണ് മോഹന്‍ലാലെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയായി മഞ്ജു എത്തുന്നത്. മഞ്ജുവിനൊപ്പം ഇന്ദ്രജിത്ത് സുകുമാരനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് മോഹന്‍ലാല്‍.

ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കുന്ന ചടങ്ങ് ഇന്നലെ കൊച്ചിയിലെ ലുലുമാളിനെ പുളകമണിയിച്ചിരുന്നു. മഞ്ജുവിനും ഇന്ദ്രജിത്തിനുമൊപ്പം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ചടങ്ങിനെത്തിയിരുന്നു.

അതീവ രസകരമായിരുന്നു ടീസര്‍ പുറത്തിറക്കുന്ന ചടങ്ങ്. സ്വതസിദ്ധമായ ശൈലിയില്‍ മഞ്ജു ഏവരുടെയും ഹൃദയം കവര്‍ന്നു. ഇന്ദ്രജിത്തും ഒട്ടും മോശമാക്കിയില്ല. മോഹന്‍ലാലിനോടുള്ള ആരാധന എത്രമാത്രമുണ്ടെന്ന് ഓരോ നിമിഷവും മഞ്ജു തെളിയിക്കുകയായിരുന്നു.

ഒടുവില്‍ പ്രിയനടന് ഹൃദയപൂര്‍വ്വം ഫ്‌ലൈയിംഗ് കിസ് നല്‍കാനും മഞ്ജു മറന്നില്ല. ലുലുമാളില്‍ കൂടിനിന്ന ഏവരും മഞ്ജുവിനൊപ്പം ലാലേട്ടന് സ്‌നേഹ ചുംബനം നല്‍കി. ആരാധകരുടെ സ്‌നേഹപ്രകടനത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here