മലയാളക്കര കീ‍ഴടക്കാന്‍ വീണ്ടും ടൊവിനോ; തമി‍ഴകത്തും തരംഗമാകുമോ

യുവ നടന്‍ ടൊവിനോ തോമസ് മലയാളക്കര കീ‍ഴടക്കാന്‍ വീണ്ടുമെത്തുന്നു. അഭിയുടെ കഥ അനുവിന്‍റെയുമെന്ന പുതിയ ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചു. മാര്‍ച്ച് 9 ന് അഭിയുടെ കഥ അനുവിന്‍റെയും തീയറ്ററുകളിലെത്തും. ടൊവിനോ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഒപ്പം ചിത്രത്തിന്‍റെ പുതിയ ടീസറും പുറത്തുവിട്ടിട്ടുണ്ട്.മലയാളത്തിലും തമിഴിലുമായെത്തുന്ന ചിത്രത്തില്‍ പിയ ബാജ്‌പേയാണ് നായിക. ടൊവിനോയുടെ ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും അഭിയുടെ കഥയ്ക്കുണ്ട്.

തമിഴ് താരങ്ങളായ പ്രഭുവും സുഹാസിനിയും ഈ ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News