വര്‍ഗീയതയെ ചെറുക്കാന്‍ കരുത്തുറ്റ ആയുധം ഗുരുദര്‍ശനമാണെന്ന് മുഖ്യമന്ത്രി പിണറായി

വര്‍ദ്ധിച്ചു വരുന്ന വര്‍ഗീയതയെ ചെറുക്കാന്‍ കരുത്തുറ്റ ആയുധം ഗുരുദര്‍ശനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 23ാമത് മാടമണ്‍ ശ്രീ നാരായണ കണ്‍വന്‍ഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയതയുടെ ഭ്രാന്ത് പിടിപ്പിക്കാന്‍ സംഘടിതവും ആസൂത്രിതവുമായി നടക്കുന്ന നീക്കങ്ങളെ ചെറുക്കാന്‍ കരുത്തുറ്റ ആയുധം ഗുരുദര്‍ശനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേരളത്തിന്റെ ദുരവസ്ഥ കണ്ടാണ് സ്വാമി വിവേകാനന്ദന്‍ ഇതൊരു ഭ്രാന്താലയമാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആക്ഷേപിച്ചത്. അത്തരമൊരു നാടിനെ ലോകോത്തര മാതൃകാ സ്ഥാനമാക്കി മാറ്റിയതില്‍ ശ്രീനാരായണ ഗുരു വഹിച്ച പങ്ക് അദ്വിതീയമാണെന്നും പിണറായി പറഞ്ഞു.

വിഗ്രഹ പ്രതിഷ്ഠയും ആരാധനയും ബ്രാഹ്മണര്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് നിലനിന്ന കാലത്താണ് അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയെന്ന വിപ്ലവകരമായ നടപടിയിലൂടെ ഗുരു അത് തകര്‍ത്തത്.

ഗുരുവിന്റെ പ്രധാനലക്ഷ്യം തന്നെ പ്രത്യേക ജാതിയില്‍പെട്ടതായി വിചാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തവരെ അതില്‍ നിന്നും ഒഴിവാക്കുക എന്നതായിരുന്നു.

ഗുരുവിന്റെ അവസാന നിമിഷം വരെ അദ്ദേഹത്തിന് ജാതിയൊ മതമൊ ഉണ്ടായിരുന്നില്ലെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News