കൊല്ലം: ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ എക്സൈസിനെ വെട്ടിച്ചു കടന്ന കഞ്ചാവ് കടത്തുകാർ പിടിയിൽ.രണ്ടു കിലൊ കഞ്ചാവുമായി എക്സൈസിന്റെ ബാരക്കിൽ ഇടിച്ച് വീണ ഇവരെ പിടികൂടി.

കൊല്ലം കടയ്ക്കൽ സ്വദേശി ഇസ്മൈൽ തൃശൂർ സ്വദേശി അഭിനവ് എന്നിവരാണ് പിടിയിലായത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന.C.E.O ഷിഹാസിന്റെ തലക്ക് പരിക്കേറ്റു.

ആര്യങ്കാവ് ചെക്പോസ്റ്റിൽ വെച്ച് ബൈക്കിൽ രണ്ടു കിലോയോളം കഞ്ചാവ് കടത്തി കൊണ്ട് വന്ന യുവാക്കൾ എക്സൈസിനെ വെട്ടിച്ച് കടക്കുന്നതിനിടെ ബാരിക്കേഡ് ഇടിച്ചു തകർക്കുകയായിരുന്നു.