ശബരിമലയില്‍ വനംവകുപ്പും ദേവസ്വം ബോര്‍ഡും തമ്മിലുള്ള ഭൂമി തര്‍ക്കത്തില്‍ പരിഹാരം കാണാനുള്ള സംയുക്ത സര്‍വ്വേ ആരംഭിച്ചു. ദേവസ്വം ബോര്‍ഡ്,’ വനം വകുപ്പ്, റവന്യൂ, സര്‍വ്വേ വകുപ്പുകളും ചേര്‍ന്നാണ് സര്‍വ്വേ. ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായണ് വിശാലമായ സംയുക്ത സര്‍വ്വേ നടക്കുന്നത്.

ശബരിമലയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെ ഭൂമിയുടെ പേരില്‍ വനം വകുപ്പും ദേവസ്വം ബോര്‍ഡും തമ്മിലുള്ള തര്‍ക്കത്തില്‍ പരിഹാരം കാണാനുള്ള സംയുക്ത സര്‍വ്വേയാണ്ആരംഭിച്ചത്.

ദേവസ്വം ബോര്‍ഡ്’ വനം വകുപ്പ്, റവന്യൂ, സര്‍വ്വേ എന്നി വകുപ്പുകളും ചേര്‍ന്നാണ് സര്‍വ്വേ. ശബരിമലയിലെ ഭൂമിയുടെ പേരില്‍ പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന ദേവസ്വം ബോര്‍ഡ് – വനം വകുപ്പ് തര്‍ക്കത്തിന് ഇതോടെ പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതിക്ഷ. ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്റെ മേല്‍നോട്ടത്തിലാണ് സര്‍വ്വേ നടപടികള്‍ നടക്കുന്നത്.

പമ്പ ഹില്‍ ടോപ്പില്‍ നിന്നുമാണ് ആദ്യഘട്ട സര്‍വെ ആരംഭിച്ചത്. ശബരിമലയിലെ സ്വപ്ന പദ്ധതിയായ റോപ് വേയുടെ ബേയ്‌സ് ക്യാമ്പിനുള്ള സ്ഥലവും അളന്നു തിട്ടപ്പെടുത്തി ‘ശബരിമലക്ക് ഭാവിയിലും ആവശ്യപ്പെടാവുന്ന മുഴവന്‍ വനഭൂമിയുടെ പരുതി നിശ്ചയിച്ച് ഇതിന്റെ വിശദവിവരങ്ങളും സര്‍വ്വേയുടെ ഭാഗമായി തയ്യറക്കി ഹൈകോടതിക്കും, സര്‍ക്കാറിനും സമര്‍പ്പിക്കും’

പമ്പാ, സന്നിധാനം, നിലക്കല്‍, എന്നിവിടങ്ങളില്‍ വരുംദിവസങ്ങളിലും സര്‍വ്വേ നടക്കും. ഒരോ സ്ഥലത്തേയും വൃക്ഷങ്ങളുടെ എണ്ണം, സ്വഭാവം ‘ കെട്ടിടങ്ങളുടെ കാലപ്പഴക്കം അടകമുള്ള കാര്യങ്ങള്‍ സര്‍വ്വേയുടെ ഭാഗമായി രേഖപ്പെടുത്തും.

രണ്ട് മാസക്കാലത്തോളം നീണ്ട് നില്‍ക്കുന്ന സര്‍വ്വേയില്‍ ബോര്‍ഡിന്റെ ഭൂമി അളന്ന് തിരികുന്നതിനൊപ്പം പലസമയത്തായി വനം വകുപ്പ് പാട്ടത്തിനു നല്‍കിയ ഭൂമിയും അളന്ന് തിരിക്കും. ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ വിശാലമായ സംയുക്ത സര്‍വ്വേ നടക്കുന്നത്.