ആസിഡ് ആക്രമണ ഇരയ്ക്കു നേരെ ബിജെപി നേതാവിന്റെ പീഡനശ്രമം; നേതാവിനെ മാറ്റിനിര്‍ത്തി മുഖം രക്ഷിക്കാനൊരുങ്ങി ബിജെപി

ഭോപാല്‍: ആസിഡ് ആക്രമണ ഇരയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി നേതാവ്ിനെതിരെ കേസ്. പരാതി ഉയര്‍ന്നതോടെ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും താല്‍ക്കാലികമായി മാറ്റി നിര്‍ത്തി മുഖം രക്ഷിക്കാനൊരുങ്ങി ബിജെപി.

സംസ്ഥാന തയ്യല്‍ തൊഴിലാളി ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ രാജേന്ദ്ര നാംദേവിനെതിരെയാണ് കേസ്. നേരത്തെ ആസിഡാക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടി ഒരു തൊഴിലിനായി പ്രതിയെ സമീപിച്ചിരുന്നു. ഇത് മുതലെടുത്ത ഇയാള്‍ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും തലനാരിഴയ്ക്ക് താന്‍ രക്ഷപ്പെടുകയായിരുന്നെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. ഇര നല്‍കിയ പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here