ഇനി മുംബൈയില്‍ നിന്നും പൂണെയിലെത്താം വെറും 25 മിനുട്ടില്‍

അതിവേഗം മുംബൈയില്‍ നിന്നും പൂണെയിലെത്താന്‍ സാധിക്കുന്ന ഹൈപ്പര്‍ ലൂപ്പ് എന്ന ഗതാഗത സംവിധാനത്തിന് ധാരണയായി. നിലവില്‍ മൂന്ന് മണിക്കൂറിലേറെ വേണം ഈ നഗരങ്ങ‍ള്‍ക്കിടയില്‍ യാത്ര ചെയ്യാന്‍. ഹൈപ്പര്‍ ലൂപ്പ് യാധാര്‍ഥ്യമായാല്‍ വെറും 25 മിനുട്ട് കൊണ്ട് മുംബൈയില്‍ നിന്നും പൂണെയിലെത്താം.

ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാരും റിച്ചാര്‍ഡ് ബ്രാന്‍സണിന്‍റെ വിര്‍ജിന്‍ ഹൈപ്പര്‍ ലൂപ്പ് വണും ധാരണാപത്രം ഒപ്പുവെച്ചു. മാഗ്നെറ്റിക് മഹാരാഷ്ട്ര ഇന്‍വെസ്റ്റര്‍ സമ്മിറ്റിലാണ് ധാരണാപത്രം പ്രഖ്യാപിച്ചത്.

ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ തമ്മിലുള്ള യാത്രാ സമയം രണ്ട് മണിക്കൂറിലല്‍ താഴേയ്ക്ക് കുറക്കാന്‍ സാധിക്കുന്ന ദേശീയ ഹൈപ്പര്‍ ലൂപ് ശൃംഖലയുടെ ആദ്യ ഇടനാഴിയാണ് പുണെ- മുംബൈ പാതയെന്നും വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ചെയര്‍മാന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

പദ്ധതി ചെലവ് എത്രയെന്നോ എപ്പോള്‍ നിലവില്‍ വരുമെന്നോ എന്ന കാര്യത്തില്‍ തീരുമാനമായില്ല. പരീക്ഷണയോട്ടങ്ങള്‍ക്ക് 3 വര്‍ഷമെങ്കിനും എടുക്കുമെന്നാണ് അറിയാന്‍ ക‍ഴിയുന്നത്. എന്തു തന്നെയായാലും ആഗോള ഗതാഗത രംഗത്ത് രാജ്യത്തെ മുന്‍പന്തിയിലെത്തിക്കുന്നതില്‍ വിര്‍ജിന്‍ ഹൈപ്പര്‍ ലൂപ്പിന് ഇന്ത്യയെ സഹായിക്കാനാകും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here